Friday 9 January 2015

കാത്തിരിപ്പ്

ആരോ കാണിച്ച ലക്ഷ്യത്തിനായി 
ആത്മാർഥമായി  ശ്രമിച്ചപ്പോൾ 
എന്റെ കാലിടറി,ലക്ഷ്യം അകന്നു 
ക്ഷണിച്ചു വരുത്തുന്ന വിനകൾ
മനസ്സിൽ മുളപ്പിച്ച വിഭ്രാന്തി 
ഏറ്റെടുക്കാൻ വിജനത മാത്രം 
വസന്തത്തിൽ കണ്ട തോഴരെല്ലാം 
ശിശിരത്തിൽ എവിടെയോ മറഞ്ഞു 
ഇനിയുമൊരു മംഗളപത്രം 
എവിടെയോ എഴുതപ്പെടുന്നു ...


1 comment:

  1. നമ്മുടെ ലക്ഷ്യങ്ങളും അതിലേക്കുള്ള വഴികളും നമ്മൾ തന്നെ കണ്ടെത്തുന്നതാണ് നല്ലത് .

    നന്നായി .

    ReplyDelete